Skip to main content

Posts

Showing posts from 2021

ഗ്രേറ്റ്‌ ഇന്ത്യൻ വെഡിങ്സ്!

എന്റെ മനസ്സും ഹൃദയവും ഒരേ പോലെ എഴുത്  എഴുത് എന്ന് പറഞ്ഞിരിക്കെ ആണ് പെട്ടന്നൊരു വിഷയം വീണു കിട്ടിയത്. ' ഭാരം '. എന്നാൽ പിന്നെ ചൂടാറും മുന്നേ എഴുതി തുടങ്ങാം എന്ന് കരുതി. ഇതിപ്പോൾ എന്റെ മാത്രം  ആശയങ്ങൾ അല്ല. കുറെ സംഭാഷണങ്ങളിൽ നിന്ന് കിട്ടിയ എന്റെയടക്കം കുറെ പേരുടെ  ചിന്തകളെല്ലാം ചേർത്തെഴുതുന്നു എന്ന് മാത്രം. കാലം ഇത്രയേറെ മുന്നേറിയിട്ടും പെണ്മക്കളുള്ള മാതാപിതാക്കളുടെ ഏറ്റവും വലിയ ഭാരം പെണ്മക്കളാണത്രെ(ഒന്നുകിൽ സ്വയം അവർ അങ്ങനെയാകും കരുതുക, അല്ലെങ്കിൽ നാട്ടുകാർക്കെങ്കിലും ആ ആധി ഉണ്ടാവും. രണ്ട് പെണ്മക്കളാണെങ്കിൽ പറയെ വേണ്ട  )   പെണ്മക്കളെ കല്യാണം കഴിപ്പിച്ചിട്ട് വേണം  സ്വസ്ഥമായിട്ട് ഇരിക്കാൻ. അവളെ ഒരുത്തനെ ഏൽപ്പിച്ചാൽ സമാധാനമായി പിന്നെ മകന്റെ കാര്യം ഒക്കെ അവൻ സ്വന്തം  നോക്കിക്കോളും. ഇങ്ങനെ പോകുന്നു ആധികൾ. ഒരു വീട്ടിൽ രണ്ടും പെണ്മക്കളാണെങ്കിൽ സഹതാപത്തോടെ നോക്കുന്നവരെ കണ്ടിട്ടുണ്ടോ. ഇല്ലെങ്കിൽ ഞാൻ കണ്ടിട്ടുണ്ട്.( ഒരു middle-to- below middle class ഫാമിലിടെ കാര്യമാണിത് )  സ്വന്തം ചേച്ചിക്ക് രണ്ടാമതും  ജനിച്ചത് പെൺകുട്ടിയാണെന്ന് അറിഞ്ഞപ്പോൾ താൻ...