എന്റെ മനസ്സും ഹൃദയവും ഒരേ പോലെ എഴുത് എഴുത് എന്ന് പറഞ്ഞിരിക്കെ ആണ് പെട്ടന്നൊരു വിഷയം വീണു കിട്ടിയത്. ' ഭാരം '. എന്നാൽ പിന്നെ ചൂടാറും മുന്നേ എഴുതി തുടങ്ങാം എന്ന് കരുതി. ഇതിപ്പോൾ എന്റെ മാത്രം ആശയങ്ങൾ അല്ല. കുറെ സംഭാഷണങ്ങളിൽ നിന്ന് കിട്ടിയ എന്റെയടക്കം കുറെ പേരുടെ ചിന്തകളെല്ലാം ചേർത്തെഴുതുന്നു എന്ന് മാത്രം.
കാലം ഇത്രയേറെ മുന്നേറിയിട്ടും പെണ്മക്കളുള്ള മാതാപിതാക്കളുടെ ഏറ്റവും വലിയ ഭാരം പെണ്മക്കളാണത്രെ(ഒന്നുകിൽ സ്വയം അവർ അങ്ങനെയാകും കരുതുക, അല്ലെങ്കിൽ നാട്ടുകാർക്കെങ്കിലും ആ ആധി ഉണ്ടാവും. രണ്ട് പെണ്മക്കളാണെങ്കിൽ പറയെ വേണ്ട ) പെണ്മക്കളെ കല്യാണം കഴിപ്പിച്ചിട്ട് വേണം സ്വസ്ഥമായിട്ട് ഇരിക്കാൻ. അവളെ ഒരുത്തനെ ഏൽപ്പിച്ചാൽ സമാധാനമായി പിന്നെ മകന്റെ കാര്യം ഒക്കെ അവൻ സ്വന്തം നോക്കിക്കോളും. ഇങ്ങനെ പോകുന്നു ആധികൾ. ഒരു വീട്ടിൽ രണ്ടും പെണ്മക്കളാണെങ്കിൽ സഹതാപത്തോടെ നോക്കുന്നവരെ കണ്ടിട്ടുണ്ടോ. ഇല്ലെങ്കിൽ ഞാൻ കണ്ടിട്ടുണ്ട്.( ഒരു middle-to- below middle class ഫാമിലിടെ കാര്യമാണിത് )
സ്വന്തം ചേച്ചിക്ക് രണ്ടാമതും ജനിച്ചത് പെൺകുട്ടിയാണെന്ന് അറിഞ്ഞപ്പോൾ താൻ കരഞ്ഞ വിവരം ഈയിടെ എന്നോടൊരാൾ പറഞ്ഞത് ഈയവസരത്തിൽ ഞാൻ ഓർക്കുന്നു. ( സംഭവം മുപ്പത് വർഷം മുൻപ് ആണുട്ടോ . പുള്ളിക്കാരിക്കാണെങ്കിലോ ഇപ്പൊ ഞാനടക്കം രണ്ട് പെൺമക്കൾ 😝) ഹാ അത് പണ്ടത്തെ കാര്യം. എങ്കിലും കാലം ഇത്രെയേറെ കഴിഞ്ഞിട്ടും പെൺകുട്ടികൾ ജനിക്കുമ്പോൾ നെടുവീർപ്പിടുന്നവരുണ്ട്. കുട്ടികളെ സ്കൂളിൽ ചേർക്കുന്നതിന് മുന്നേ തന്നെ കല്യാണം കഴിപ്പിച്ചു വിടുമ്പോളേക്കും വേണ്ട നല്ല വീട് സ്വർണം ഇതിനൊക്കെ പ്ലാൻ ചെയ്യണവരുണ്ട്.
ഭാരം തോന്നാനുള്ള കാര്യങ്ങൾ ഇതൊക്കെയാണല്ലോ.-
കല്യാണത്തിന്റെ ചിലവെല്ലാം പെണ്ണിന്റെ വീട്ടുകാർ വഹിക്കണം . (അപ്പോൾ ആണിന്റേം കൂടെ കല്യാണം അല്ലെ അത്.).
കല്യാണത്തിന് പെൺകുട്ടിക് കൊടുക്കാവുന്നതിലും മാക്സിമം - അല്ല കൊടുക്കാവുന്നതിലേറെ സ്വർണം എങ്ങനെയെങ്കിലും ഒപ്പിച്ചു കൊടുത്ത് 'പറഞ്ഞയക്കണം '.അവളെയങ്ങു പറഞ്ഞയച്ചാൽ ആ പണി തീർന്നല്ലോ. ഇങ്ങനൊക്കെ പറയുന്നവരാണ് മാതാപിതാക്കൾ.
ഭാരമൊക്കെ കൂട്ടുന്നതിൽ പ്രധാന പങ്കും വിവാഹദിവസം പെണ്ണിന്റെ ദേഹത്തു തൂങ്ങു്ന്ന മഞ്ഞ കളറിന്റെ ഭാരമാണ്. കുറച്ച് സ്വർണ്ണമിട്ട കല്യാണപെണ്ണിനെ കണ്ടാൽ 'ഒന്നുമില്ലേ ആവോ ' എന്ന് അടക്കം പറയുന്നവർ നമുക്ക് ചുറ്റും എത്ര! പിന്നെ സ്ത്രീധനം ഒന്നും ഇപ്പൊ ആരും ചോദിക്കാറില്ലല്ലോ. അതൊക്കെ മോശല്ലേ. 'നിങ്ങളെന്താന്ന് വച്ച അത് കൊടുത്താ മതി ' എന്നാണ് പുതിയ രീതി( എന്നാൽ ഒട്ടുംകുറയ്ക്കാൻ നിക്കണ്ട 🤪😬). എന്നാൽ കെട്ടാൻ പോകുന്ന പയ്യൻ ഒന്നും വേണ്ട എന്ന് പറയുന്നത് മേല്പറഞ്ഞ ഭാരം എത്ര കുറയ്ക്കുമെന്നോ . എന്നാൽ ഫേസ്ബുക്കിലും വഹട്സപ്പിലും ഘോരാഘോരം സ്വർണത്തിനെതിരെയും സ്ത്രീധനത്തിനെതിരെയും പറയുന്നവരിൽ എത്ര പേർ ഇങ്ങനെ പറയാൻ തയ്യാറാവും?🙄 കണ്ട് തന്നെ അറിയണം. ഇത് വായിക്കുന്ന കുറച്ച് പേരെങ്കിലും അങ്ങനൊരു വാക്ക് പറയുകയാണെകിൽ അത് വലിയ മുന്നേറ്റം തന്നെയാകും ❤️.എന്നാൽ സ്വർണമൊന്നും ഇല്ലാതെ കല്യാണം നടത്തിയാലോ എന്ന് വീട്ടുകാരോട് ചോയ്ച്ചാലോ അവർ മിക്കവാറും സമ്മതിക്കില്ല. മേല്പറഞ്ഞ അടക്കം പറച്ചിലുകൾ പേടിച്ചിട്ടാണെന്നേ. ഇതെല്ലാം മറികടന്ന് ചുരുക്കം ചില വിവാഹങ്ങൾ കണ്ടിട്ടുണ്ട് സമൂഹമാധ്യമങ്ങളിൽ, സ്വർണമില്ലാതെ ആർഭാടങ്ങൾ കുറച്ച്... അതിനെയൊക്കെ നമ്മുക്ക് 'Great Indian Weddings', എന്ന് വിളിക്കാം, നിസ്സംശയം!🌟
അപ്പോൾ സ്വർണ്ണം ഒരു ഇൻവെസ്റ്റ്മെന്റ് ആണെന്ന് പറയുന്നവരുണ്ട്. അതെ അതിപ്പോ ആഭരണമായിട്ട് തന്നെ എന്തിനാ 'digital gold' ഉണ്ട്. അങ്ങനെ പല പല ഓപ്ഷൻസ്.അല്ലാതെ കല്യാണദിവസം തന്നെ മൊത്തം ഇൻവെസ്റ്റ്മെന്റും പ്രദർശനം നടത്തണോ??
'നീ സ്വന്തമായി ഉണ്ടാക്കിയ കാശ് കൊണ്ടൊക്കെ കല്യാണചിലവ് നടത്തിയാൽ മതി. അമ്മടെ കയ്യിലുള്ള കാശ് എടുക്കണ്ട. അത് അമ്മയുടെ സേവിങ് ആയി കിടക്കട്ടെ ' - എന്ന് പറഞ്ഞ കൂട്ടുകാരനെ ഞാൻ സ്നേഹപൂർവ്വം ഓർക്കുന്നു 🥰.കല്യാണം പെണ്ണായാലും ആണായാലും സ്വന്തം ചിലവിൽ നടത്തണം എന്നാണ് എന്റെ അഭിപ്രായം. കല്യാണചിലവുകൾ ആണും പെണ്ണും തുല്യമായി വീതിക്കണം. സ്വർണരഹിത കല്യാണങ്ങൾ വരണം. ജാതിയും ജാതകവും അല്ല, മറിച്ച് മനസ്സുകൾ ചേരുന്ന കല്യാണം വരണം.ആചാരങ്ങൾ അനുസരിച്ചല്ല ആഗ്രഹങ്ങൾ അനുസരിച്ച് നടത്തണം.
ശുഭ പ്രതീക്ഷയുണ്ടെനിക്. ലോകം മാറ്റത്തിന്റെ പാതയിൽ ആണല്ലോ. ആണായാലും പെണ്ണായാലും ആദ്യം സ്വന്തം കാലിൽ നിൽക്കട്ടെ. മാതാപിതാക്കൾ ഒരു ഭാരവും ഇല്ലാതെ സ്വസ്ഥമായി കഴിയട്ടെ . ഇനിയുമേറെ 'great indian weddings ' ലോകം കാണട്ടെ.
Comments
Post a Comment