" കുറെ കാലത്തിനുശേഷം ആദ്യമായിട്ടാണ് അവൾ തറവാടിന്റെ ഉമ്മറക്കോലായില്ലേക്ക് കേറുന്നത് . അവസാനമായി അവൾ അവിടെ കയറിയിറങ്ങിയത് തീർത്തും മരവിപ്പോടുകൂടെയാണ്.ഇന്ന് കൂടിയിട്ടുള്ളവർ തന്നെയാണ് അന്നും ഉണ്ടായിരുന്നത് . എങ്കിലും ആ നിമിഷം ഇന്നും അവൾക്കൊരു മരവിപ്പാണ്. അതിനിടക്ക് പല തവണ ഉമ്മറമുറ്റത്തൂടെ നടന്നുപോയിട്ടുണ്ട് , ഓരോ തവണയും ആ വഴിയിലൂടെ കടന്നുപോകുമ്പോളും എന്തെന്നില്ലാത്ത ഭാരമായിരുന്നു . ഇടക്കെന്നോ അവിടെ മറന്നു വച്ച് പോയ ബാല്യകാലത്തിന്റെ ഓർമകളുടെ നനവിന്റെ ഭാരം. വർഷങ്ങൾ കുറെ കഴിഞ്ഞു വീണ്ടും ആ വഴി നടക്കുമ്പോൾ വഴികളെല്ലാം ഇടുങ്ങിയ പോലെ ഉമ്മറത്തിണ്ണകള് ചെറുതായപോലെ. ചെമ്പകമരത്തിന് ഉയരം കുറഞ്ഞപോലെ. കിണറിനു ആഴം കുറഞ്ഞപോലെ.ഒരുപക്ഷേ അവൾ വളർന്നത് കൊണ്ടാവാം. ആ വളർച്ചയ്ക്കിടെയാണ് അവളും ഇവിടവും അകന്നത് . ഇന്നവിടെ എന്തോ പൂജ നടക്കാണ് . കുറെ പേർ എത്തിയിട്ടുണ്ട്.പൂജകഴിഞ് പ്രഭാതഭക്ഷണത്തിനുശേഷം കുറെപ്പേരൊക്കെ തിരിച്ചു പോയി. ബാക്കി അവിടെയുണ്ടായിരുന്നവർ തറവാട്ടിലെ പഴയകാലങ്ങൾ അയവിറക്കയാണ് . പണ്ടത്തെ നടുമുറ്റ...
"Autumn spoke of heartache, Winter despair, Spring bore hope, Summer, joy. The Earth's tilted axis was a beautiful flaw.!! " Nothing other than seasons describe the beauty of living life.Every season is beautiful for it prepares us for the next, the best or the worst.