എന്തെങ്കിലുമൊക്കെയായി എഴുതാറുണ്ട്. കവിതയായിട്ടല്ല. കവിതപ്പൊട്ടുകൾ എന്നു പറയാം.ചിലപ്പോൾ ആർക്കെങ്കിലും അയച്ചുകൊടുക്കും.. കൊള്ളാം എന്ന പ്രോത്സാഹനം വലിയ ആവേശവമാണ് , ഇങ്ങനെ കവിത തുണ്ടുകൾ എഴുതികൂട്ടാൻ. കുറെയൊക്കെ മനസിന്റെ ഭാരം ഇറക്കിവെക്കുംപോലെയാണ്.. ഏറെ ആകർഷിച്ച ഒരു ഫേസ്ബുക് പേജാണ് " വേരുകൾ ". വാക്കുകൾക് ഇത്രയേറെ ഭംഗിയും ആഴവും ഉണ്ടെന്ന് വേരുകൾ പഠിപ്പിച്ചു. വേരുകൾ എന്റെ വരികളും എഴുതണം എന്നൊരു ആഗ്രഹം തോന്നി.അവരുടെ ഗ്രൂപ്പിലൊക്കെ പോസ്റ്റ് ചെയ്തു എന്റെ കവിത തുണ്ടുകൾ. ഈയിടെയാണ് " കനല് പൂക്കുന്നിടം " കണ്ണിൽ പെട്ടത്. ഞാൻ വീണ്ടുമൊന്നു ശ്രമിച്ചു നോക്കി... അവരുടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. തീർത്തും പ്രതീക്ഷിക്കാതെ കുറെ ഇഷ്ടങ്ങൾ കിട്ടി. എന്റെ വരികളും കനലുകൾ പൂക്കുന്നിടത്തു പൂത്തു . അഭിനന്ദനങ്ങൾ ഏറെ കിട്ടി. നന്നായിട്ടുണ്ടെന്നു പറഞ്ഞു . സന്തോഷമായി. പക്ഷേ പിന്നീടാണ് ഓർത്തത് എഴുതിയപ്പോൾ ആ വാക്കുകൾക് കനം കൂടുതലായിരുന്നു. എഴുതിത്തീർന്നപ്പോൾ കടലാസുതുണ്ടിൽ നേർത്ത നനവുണ്ടായിരുന്നു.പക്ഷേ മഴയൊന്നും പെയ്തിട്ടില്ലായിരുന്നു.. കൊടും വെയിലായ...
"Autumn spoke of heartache, Winter despair, Spring bore hope, Summer, joy. The Earth's tilted axis was a beautiful flaw.!! " Nothing other than seasons describe the beauty of living life.Every season is beautiful for it prepares us for the next, the best or the worst.