എന്തെങ്കിലുമൊക്കെയായി എഴുതാറുണ്ട്. കവിതയായിട്ടല്ല. കവിതപ്പൊട്ടുകൾ എന്നു പറയാം.ചിലപ്പോൾ ആർക്കെങ്കിലും അയച്ചുകൊടുക്കും.. കൊള്ളാം എന്ന പ്രോത്സാഹനം വലിയ ആവേശവമാണ് , ഇങ്ങനെ കവിത തുണ്ടുകൾ എഴുതികൂട്ടാൻ. കുറെയൊക്കെ മനസിന്റെ ഭാരം ഇറക്കിവെക്കുംപോലെയാണ്..
ഏറെ ആകർഷിച്ച ഒരു ഫേസ്ബുക് പേജാണ് " വേരുകൾ". വാക്കുകൾക് ഇത്രയേറെ ഭംഗിയും ആഴവും ഉണ്ടെന്ന് വേരുകൾ പഠിപ്പിച്ചു. വേരുകൾ എന്റെ വരികളും എഴുതണം എന്നൊരു ആഗ്രഹം തോന്നി.അവരുടെ ഗ്രൂപ്പിലൊക്കെ പോസ്റ്റ് ചെയ്തു എന്റെ കവിത തുണ്ടുകൾ. ഈയിടെയാണ് "കനല് പൂക്കുന്നിടം " കണ്ണിൽ പെട്ടത്. ഞാൻ വീണ്ടുമൊന്നു ശ്രമിച്ചു നോക്കി... അവരുടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. തീർത്തും പ്രതീക്ഷിക്കാതെ കുറെ ഇഷ്ടങ്ങൾ കിട്ടി. എന്റെ വരികളും കനലുകൾ പൂക്കുന്നിടത്തു പൂത്തു . അഭിനന്ദനങ്ങൾ ഏറെ കിട്ടി. നന്നായിട്ടുണ്ടെന്നു പറഞ്ഞു . സന്തോഷമായി.
പക്ഷേ പിന്നീടാണ് ഓർത്തത് എഴുതിയപ്പോൾ ആ വാക്കുകൾക് കനം കൂടുതലായിരുന്നു. എഴുതിത്തീർന്നപ്പോൾ കടലാസുതുണ്ടിൽ നേർത്ത നനവുണ്ടായിരുന്നു.പക്ഷേ മഴയൊന്നും പെയ്തിട്ടില്ലായിരുന്നു.. കൊടും വെയിലായിരുന്നില്ലേ.. ഹ്ഹാ എന്താണാവോ..
ആ യാത്ര എന്തായാലും മുടക്കരുത്.. എന്നെ മറന്നു വച്ച ഇടം ആദ്യം കണ്ടെത്തണം. പിന്നെ വഴിക്കുവച്ചു പിണങ്ങിപ്പോയവരുണ്ട് .. അവരെയും കൂട്ടുപിടിക്കണം. തിരികെ. എന്നിട്ട് പഴയ പോലെയാവണം..
നിന്റെ മിഴിയിൽ നേർത്ത മഴയായ് പെയ്യാം.....നിന്റെ കനവിൽ മുകുളമായ് വിരിയാം.....നീയെന്റെ അരികിൽ നിറ വർണ്ണ വസന്തമായി പൂക്കുമെങ്കിൽ
ReplyDelete