ഒരു വസന്തകാലം ജീവിച്ചുതീർത്ത വഴികൾ - സദനം |
കുറേവർഷങ്ങൾക്കുമുമ്പ് സ്കൂൾ മാഗസിന് വേണ്ടി എഴുതിയത് .
ഈ മരത്തണലിൽ
നട്ടുച്ചയായി നേരം,
കളിയെല്ലാം കഴിഞ്ഞങ്ങനെ,
ഈ മരത്തണലിൽ നൊമ്പരം.
ഓടിക്കളിച്ച നാൾവഴികളിലേക്കൊരെത്തിനോട്ടം ,
മിഴികളിലോ തീരാനഷ്ടത്തിന് ബാഷ്പം.
പൊഴിയും പൂവിന് വിരഹത്തോടെ പിരിയുന്നു നാം,
ഒരു നല്ല നാളേക്കായ് പിരിഞ്ഞിടുന്നു.
'വിട'യെന്ന വാക്കിനാല് ഉള്ളമേറെ നോവുന്നു,
എന്തിനെന്നറിയാതെ നീറിടുന്നു
'വിട'യെന്ന വാക്കിനാല് ഉള്ളമേറെ നോവുന്നു,
എന്തിനെന്നറിയാതെ നീറിടുന്നു
.
സൗഹൃദത്താളുകളില് തൂലികയമരുമ്പോള്‍
എൻ കരാങ്കുലികൾ വിറച്ചിടുന്നു.
ഈ മരത്തണലില് നിന്ന് ,ജ്ഞാനത്തിന് ദീപ്തമേന്തി
പലവഴി തിരിയുന്നു നാം വിദൂരലക്ഷ്യം തേടി.
ഈ മരത്തണലില് നിന്ന് ,ജ്ഞാനത്തിന് ദീപ്തമേന്തി
പലവഴി തിരിയുന്നു നാം വിദൂരലക്ഷ്യം തേടി.
"ഭൂമി ഉരുണ്ടതെങ്കില്, ഈ യാത്ര അനന്തമെങ്കില്,
കണ്ടുമുട്ടാം വീണ്ടും ഒരു ദിനം, ഈ മരത്തണലില് ഒരിക്കല് കൂടി.
അന്നേരം ഓര്ക്കാം നമുക്ക് ,കഴിഞ്ഞ പൂക്കാലത്തെ
സന്തോഷത്തിന്റെ വസന്തകാലത്തെ......"
Comments
Post a Comment