അങ്ങനെ ഞങ്ങടെ official lockdown അവസാനിച്ചു. അതെ, ഞായറാഴ്ച പത്രത്തിലെ മുൻ പേജിൽ തന്നെ കാണാം. ബാങ്ക് സമയം 10-4 ആക്കി എന്ന്. ഹാ.. അങ്ങനെ ലോക്ക് ഡൌൺഉം തീർന്നു എന്ന് നെടുവീർപ്പിട്ട് ഇരിക്കാവും ബാങ്കിൽ ജോലിയെടുക്കുന്നവർ ഭൂരിഭാഗം പേരും. എങ്കിലും ഈ രോഗമൊക്കെ മാറിയാൽ വേഗം കിലോമീറ്ററുകൾ അപ്പുറത്തുള്ള വീട്ടിലൊന്ന് പോയ്‌വരാല്ലോ എന്ന ചിന്തയുമുണ്ട്.
മാർച്ച് രണ്ടാമത്തെ വാരം തൊട്ട് കോവിഡ് 19 കേരളത്തിൽ പ്രശ്നമായി തുടങ്ങിയല്ലോ. എങ്കിലും രണ്ടും കല്പിച് രണ്ടാം ശനി ഞായർ ഒഴിവിന് വീട്ടിൽ പോയി വന്നു. അപ്പൊ തന്നെ നാട്ടുകാർ ചിലർ ചോദിച്ചു. എന്തെ പോന്നെ.? ദൂര യാത്ര ഒഴിവാക്കാൻ പറഞ്ഞതല്ലേന്ന്. അന്ന് വീട്ടിൽ പോയി വന്നതാ പിന്നെ ഇവിടെ ലോക്കഡ് ഡൌൺ. പിന്നെ കോവിഡ് അങ്ങ് കൂടി. ഇറ്റലിയിൽ ഒക്കെ കത്തി പടർന്നു. ഹോസ്റ്റലിൽ ഞാനും എന്റെ കൂടെ വർക്കിയുന്ന കുട്ടിയും മാത്രമേ ഉണ്ടായിരുനുള്ളു. കോളേജ് പിള്ളേരൊക്കെ വീട്ടിൽ പോയി. പിന്നെ ഉണ്ടായിരുന്നത് പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയും. ഞങ്ങൾക്ക് ഭക്ഷണമുണ്ടാക്കാൻ വേണ്ടി മാത്രം ആളെ വെക്കുന്നത് ബുദ്ധിമുട്ടാണ് എന്ന് വാർഡൻ ഇടക്കിടെ ഓര്മിപ്പിച്ചുകൊണ്ടിരുന്നു. ഹോസ്റ്റലിൽ ഭക്ഷണം കഴിക്കാൻ പോകുന്ന നേരം ടീവി വാർത്ത വെക്കും വാർഡൻ, അപ്ഡേറ്റ്സ് കിട്ടാൻ. ഓരോയിടത്തു കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോളും ഞങ്ങളുടെ മേൽ സമ്മർദ്ദം കൂടി കൂടി വന്നു. കാരണം ഹോസ്റെലിൽനിന്ന് പുറത്തിറങ്ങുന്നത് ആകെ ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനിടെ ആയിരുന്നു മോദിജിയുടെ ജനത കർഫ്യു പ്രഖ്യപനവും. അങ്ങനെ സ്ഥിതിഗതികൾ മോശമായതോടെ ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുത് എന്ന് സർക്കാർ പറഞ്ഞു. ദിനവും ജോലിക്ക് പോകുന്ന ഞങ്ങളോട് ലീവെടുത് വീട്ടിൽ പോയികൂടെ. ബാങ്കൊക്കെ എന്തിനാ ഈ സമയം തുറന്ന് പ്രവർത്തിക്കുന്നത്. എല്ലാ സർക്കാർ സ്ഥാപനങ്ങളും അടച്ചിട്ടു. നിങ്ങളുടെ സ്വകാര്യ ബാങ്ക് ആയത് കൊണ്ടാണ് ഇങ്ങനെ എന്നൊക്കെ വാർഡൻ പറഞ്ഞു. ബാങ്കുകൾ അങ്ങനെ അടഞ്ഞു കിടക്കാൻ പറ്റില്ല എന്ന് കഴിവതും പറഞ്ഞുമനസിലാക്കാൻ ശ്രമിച്ചു. +2 പരീക്ഷ മാറ്റിയതോടെ ഹോസ്റ്റൽ പൂട്ടാൻ പോവുകയാണെന്നും, തന്നെ സർക്കാരിന്റെ ഉത്തരവ് പാലിക്കാൻ സഹായിക്കണം എന്നും വാർഡൻ അറിയിച്ചു. അന്ന് ജനത കർഫ്യുന്റെ പിറ്റേന്ന് തിങ്കളാഴ്ച വൈകീട്ട് എവിടെ പോകും എന്നോർത്തു ബാങ്കിലേക്ക് ഇറങ്ങിയ ഞങ്ങള്ക്ക് മാനേജർ ഒരു വീടൊപ്പിച് തന്നു പേയിങ് ഗസ്റ്റ് ആയിട്ടു. പാചകത്തിൽ അതിതല്പരയായ ചേച്ചിയുടെ വീട്ടിലാണ് എത്തിപ്പെട്ടത് എന്നതുകൊണ്ട് ഇന്നിതാ നാലുനേരമല്ല അഞ്ചുനേരോം തിന്ന് സുഖമായി കഴിയുന്നു. ❤️
അങ്ങനെ lock down തുടങ്ങി. ബാങ്ക് സമയം 10-2 ആക്കി. IT കൂട്ടുകാരൊക്കെ wfh എടുത്ത് സ്വന്തം വീട്ടിൽ എത്തി.
അപ്പൊ IT സെക്ടറിൽ ജോലിക്ക് പോയാമതിയാരുന്നു തോന്നി. പിന്നെ അവരും വീട്ടിലിരുന്ന് വൻ പണിയാണെന്ന് അറിഞ്ഞപ്പോൾ ആശ്വാസം തോന്നി 😝. ലോകത്തെ ഭൂരിഭാഗം ജനങ്ങളും ലോക്ക് ഡൌൺ ആയി വീട്ടിലിരിക്കുമ്പോൾ അവശ്യ സേവനത്തിനിറങ്ങുന്നവരെ ഓർത്ത് സന്തോഷവും അഭിമാനവും തോന്നി. ബാങ്കിൽ കേറിയപ്പോ തൊട്ട് ജോലിയിൽ social commitment കുറവാണോ എന്നൊരു ചിന്ത ഇടക്കിടെ വന്നിരുന്നു. ഇതോടെ അത് മാറി കിട്ടി. Frontline warriors അല്ലെങ്കിലും Sideline ആണെന്ന് പറയാം. രോഗപ്രശ്നങ്ങളൊക്കെ മാറിയാലും ജനജീവിതം മുന്നോട്ടു പോവാൻ ബാങ്കുകൾ തുറന്നപ്രവർത്തിച്ചേ ആവൂ എന്ന സത്യം ഉൾക്കൊണ്ട് ജോലിചെയ്ത് കൊണ്ടിരുന്നു. ഇടക്കൊക്കെ ലീവും കിട്ടി. അതിനിടയിൽ മുഖ്യമന്ത്രിയുടെ ആറുമണി വാർത്താസമ്മേളനത്തിൽ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ബാങ്ക് ജീവനക്കാർക്ക് അഭിനന്ദനമറിയിച്ചു. വലിയൊരു അംഗീകാരം തന്നെ ആയിരുന്നു അത്. ഒപ്പം തന്നെ ഞങ്ങടെ മാനേജർ പറഞ്ഞതോർത്തു. 'എന്നാൽ ഞാനൊരു സത്യം പറയട്ടെ ജോലിക്ക് കേറിയിട്ട് ആദ്യായിട്ടാ ഇത്രേം വിശ്രമം കിട്ടണത്. '😪 . അതെ പോലെ തന്നെ ബാങ്ക് ട്രോളും ഇറങ്ങി. അതെ ദിവസേന ഒമ്പതും പത്തും മണിക്കൂർ ഓഫീസിൽ ഇരിക്കേണ്ട സ്‌ഥാനത്തു ആറു മണിക്കൂറോളം മാത്രം ഇരുന്ന മതി ഓഫീസിൽ. അതും ഇടക്കിടെ ലീവും കിട്ടുന്നുണ്ട്. ബാങ്കിലെ പ്രധാന കലാപരിപാടിയായ പാസ്ബുക്ക് പതിപ്പിക്കൽ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് ബാങ്കുകളിൽ. അങ്ങനെ തന്നെ കൊറോണ പടരാം. കാരണം അത്രേം തിക്കും തിരക്കുമാണ് അത് പതിപ്പിക്കുന്നിടത്. എന്തുകൊണ്ടാണ് ഇപ്പോൾ പാസ്സ് ബുക്ക് പതിപ്പിക്കാത്തത് എന്ന് ചോദിക്കുന്നവരോട് പാസ്സ്‌ബുക്കും കോറോണയും തമ്മിലുള്ള ബന്ധത്തെ പറ്റി തിയറി ഒക്കെ പഠിച്ചു പറയും അസിസ്റ്റന്റ് മാനേജർ 😬. എന്തായാലും ലോക്ക്ഡൌൺതീരുന്നതോടെ ഇതിനു വേണ്ടി ജനപ്രവാഹമായിരിക്കും കൗണ്ടറിലേക്.
ജോലിക്ക് കേറിയപ്പോ തൊട്ട് കണ്ണും നട്ട് കാത്തിരുന്ന ഈസ്റ്റെർ വിഷു അവധി അങ്ങനെ ആവിയായി പോയി. വീട്ടിലേക്കു കൊണ്ട് പോവാൻ യാതൊരു വഴിയും ഇല്ല എന്ന് 'impossible' നിഘണ്ടുവിൽ ഇല്ലാത്ത അമ്മ തറപ്പിച്ചു പറഞ്ഞതോടെ ഞാൻ ആ ആഗ്രഹം അങ്ങ് വിട്ടു. റൂംമേയ്റ്റിനെ പെസഹ വ്യാഴം ഉച്ചക്ക് അച്ഛൻ വന്നു വീട്ടിലേക്ക് കൊണ്ടുപോയി .അങ്ങനെ ഇത്തവണ വിഷുവിന് പകരം ഈസ്റ്റെർ കൂടാം എന്ന് ഉറപ്പിച്ചു. യേശു നമുക്ക് അറിയാത്ത ആളൊന്നും അല്ലല്ലോ. പെസഹായുടെ പാലും ബ്രെഡും. പിന്നെ ഈസ്റ്ററിന് കുട്ടനാട്ടിലെ സ്പെഷ്യൽ പാലപ്പോം താറാവും. ഉച്ചക്ക് പോർക്ക്, ബീഫ് ഒക്കേം. പൊതുവെ ഇറച്ചിയോട് താല്പര്യമില്ലാത്ത ഞാൻ പേരിനു എല്ലാം രുചിച്ചു നോക്കി. അനിയത്തിയോട് വിഭവങ്ങളെ പറ്റി പറഞ്ഞപ്പോൾ അനിയത്തി പറഞ്ഞു 'നീയിങ്ങനെ ഓരോന്ന് കൊന്ന് തിന്നോ' എന്ന്. അവൾ വര്ഷങ്ങളായി ചിക്കൻ പോലും ഉപേക്ഷിച് നിക്കുന്നവളാ.
അങ്ങനെ വിഷുവെത്തി. അമ്മ എനിക്ക് ഡിജിറ്റൽ കണിയൊരുക്കി രാവിലെ എഴുന്നേൽപ്പിച്ചു കാണിച്ചു തന്നു. രാവിലെ വീട്ടിലെ ചേച്ചി അപ്രതീക്ഷിതമായി കൈനീട്ടം തന്നു. ' ഞങ്ങളിവിടെ കൈനീട്ടം ഓകെ കൊടുക്കലുണ്ട് മോളെ . ഇതിലൊക്കെ എന്ത് മതം. ' എന്ന് ചേച്ചി.
അങ്ങനെ ദിവസങ്ങൾ പോയതറിഞ്ഞില്ല. റൂമിൽ ഒറ്റക്കായപ്പോഴും ദിവസങ്ങൾ പെട്ടെന്നു പോയി. ഡയറി ഒക്കെ പൊടി തട്ടി എടുത്ത് അപ്ഡേറ്റ് ചെയ്തു. കൊറച്ചു നല്ല സിനിമകൾ കണ്ടു. സിനിമ റിവ്യൂ ഒക്കെ എഴുതി പരീക്ഷിച്ചു. കോളേജ് വച് താത്കാലികമായി നിർത്തിയ എഴുത്തു പരിപാടി വീണ്ടെടുക്കാൻ നല്ല സ്പേസ് കിട്ടി. പണ്ടത്തെ പോലെ ഇപ്പോൾ വെറുതെ ഇരിക്കുമ്പോളും നടക്കുമ്പോളും കൊറേ നല്ല ചിന്ത ശകലങ്ങൾ ഒക്കെ തല പൊക്കുന്നുണ്ട് എന്നത് ഏറെ ആഹ്ലാദകരം. അങ്ങനെ ഗൂഗിൾ കീപ്പിൽ കുറിച്ച് തുടങ്ങി. പണ്ടത്തെ പോലെ ഒരു ഒഴുക്കില്ല. അതുകൊണ്ട് തന്നെ നേരത്തെ തുടങ്ങിയ എഴുത്ത് ഇപ്പോഴും ഫിനിഷിങ് കിട്ടാതെ വെളിച്ചം കാണാനായി കാത്തിരിക്കുന്നു.
ഒന്നുറപ്പാണ് ലോക്ക്ഡൌൺ കാലത്തിന് കൊറോണ എന്നൊരു മറുവശമുണ്ടെങ്കിലും നമ്മൾ കുറച്ച് പേരെങ്കിലും ഈകാലത്തെ എന്നും മിസ്സ് ചെയ്യും. ജോലിത്തിരക്കും പഠനത്തിരക്കും വേവലാതികളും ഒക്കെ ഒഴിഞ് അല്ലെങ്കിൽ അയഞ് ജീവിതത്തിൽ കുറച്ച് പച്ചപ്പൊക്കെ കണ്ടെത്താൻ പറ്റിയ സമയം. കുടുംബത്തോടൊപ്പം ചിലവഴിക്കാൻ കളിക്കാൻ ഒക്കെയും കിട്ടിയ സമയം. മാത്രമല്ല ലോക്കഡോൺ കഴിയുന്നതോടെ വീട്ടിൽ വെറുതെയിരുന്ന് മടുപ്പായ ആൺ മക്കളൊക്കെയും അമ്മമാരേം കൊണ്ട് ഒന്ന് ലോകം കറങ്ങി വരും. നാല് ചുവരിനുള്ളിൽ ലോകം കാണാതെ ദിനവും മുടക്കില്ലാതെ മടുപ്പില്ലാതെ പണിയെടുക്കുന്ന അമ്മമാർക്ക് സമ്മാനം കൊടുക്കും.
അങ്ങനെ എനിക്ക് ലോക്ക്ഡൌൺ കഴിഞ്ഞാൽ വേഗം വീട്ടിൽ പോകണം. പിന്നെ ഒരിടത്തുകൂടെ പോകാനുണ്ട്. ഡെന്റിസ്റ്റിന്റെ അടുത്ത്. ജോലി കിട്ടി ആദ്യ ശമ്പളം കൊണ്ട് പല്ല് കെട്ടിക്കാൻ പോയപ്പോൾ ഡെന്റിസ്റ് പറഞ്ഞു - രണ്ട് വർഷത്തെ പരിപാടിയാണ്, രണ്ട് വർഷത്തേക്ക് കല്യാണം ഒന്നും നോക്കാൻ പറ്റില്ല എന്ന് '. അന്ന് പക്ഷെ തുടങ്ങാൻ പറ്റിയില്ല. തറയിടാനേ (braces) പറ്റിയുള്ളൂ. കോവിഡ് കാരണം വീട് പണി തുടങ്ങിയില്ല ഇത് വരെയും. അങ്ങനെ ഇപ്പോ മൂന്ന് മാസം ആവാറായി. അടുത്തപ്പോളെങ്കിലും കെട്ടിക്കും എന്ന് പ്രതീക്ഷിച് എന്റെ പല്ല് ഇന്നും ലോക്ക്ഡൌൺ തീരാനായി കാത്തിരിക്കുന്നു.😬😬
Poli🔥
ReplyDelete👌👌
ReplyDeleteSru...pwolichu...😍😍😍
ReplyDelete😇
ReplyDelete👌
ReplyDeleteകിടു
ReplyDeletenice👍👍
ReplyDeleteVery nice....😊😊
ReplyDelete😍😁
ReplyDelete😍😁
ReplyDelete