You may begin from scratches. Hardwork can always supersede talent.!!
അങ്ങനെ ഞങ്ങടെ official lockdown അവസാനിച്ചു. അതെ, ഞായറാഴ്ച പത്രത്തിലെ മുൻ പേജിൽ തന്നെ കാണാം. ബാങ്ക് സമയം 10-4 ആക്കി എന്ന്. ഹാ.. അങ്ങനെ ലോക്ക് ഡൌൺഉം തീർന്നു എന്ന് നെടുവീർപ്പിട്ട് ഇരിക്കാവും ബാങ്കിൽ ജോലിയെടുക്കുന്നവർ ഭൂരിഭാഗം പേരും. എങ്കിലും ഈ രോഗമൊക്കെ മാറിയാൽ വേഗം കിലോമീറ്ററുകൾ അപ്പുറത്തുള്ള വീട്ടിലൊന്ന് പോയ്‌വരാല്ലോ എന്ന ചിന്തയുമുണ്ട്. മാർച്ച് രണ്ടാമത്തെ വാരം തൊട്ട് കോവിഡ് 19 കേരളത്തിൽ പ്രശ്നമായി തുടങ്ങിയല്ലോ. എങ്കിലും രണ്ടും കല്പിച് രണ്ടാം ശനി ഞായർ ഒഴിവിന് വീട്ടിൽ പോയി വന്നു. അപ്പൊ തന്നെ നാട്ടുകാർ ചിലർ ചോദിച്ചു. എന്തെ പോന്നെ.? ദൂര യാത്ര ഒഴിവാക്കാൻ പറഞ്ഞതല്ലേന്ന്. അന്ന് വീട്ടിൽ പോയി വന്നതാ പിന്നെ ഇവിടെ ലോക്കഡ് ഡൌൺ. പിന്നെ കോവിഡ് അങ്ങ് കൂടി. ഇറ്റലിയിൽ ഒക്കെ കത്തി പടർന്നു....
Comments
Post a Comment